Breaking News

കൊടകര ഫൊറോന ഇടവകയില്‍ കുടുംബസമ്മേളന സംയുക്തവാര്‍ഷികം

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോനയില്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കുടുംബസമ്മേളന സംയുക്തവാര്‍ഷികം 2014 ഡിസംബര്‍ 28 ഞായറാഴ്ച വൈകീട്ട് 5.30 ന് ആഘോഷിക്കുന്നു. മാള ഫൊറോന വികാരി ഫാ. പയസ്സ് ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യുന്ന വാര്‍ഷികത്തില്‍ കുടുംബസമ്മേളന രൂപത ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍ അദ്ധ്യക്ഷനായിരിക്കും.

ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍, അസി. വികാരി ഫാ. റോബി താളിപറമ്പില്‍, സി. റോസ് ആന്‍, ജോസ് കോച്ചേക്കാടന്‍, തോമസ് കല്ലേലി, പ്രിന്‍സ് ചിറ്റാട്ടുക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനാനന്തരം നാല് മേഖലകളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. മേഖല കണ്‍വീനര്‍മാരായ ലിജോ വടക്കേത്തല, ആന്റോ കണ്ണംമ്പുഴ, ബൈജു മാളിയേക്കല്‍, ജോഷി ചോനേടന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!