Breaking News

പുലിപ്പാറക്കുന്ന് പ്രദേശത്തെ തോട്ടച്ചിറകുളത്തിന്റെ പുനരുദ്ധാരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു.

KDA Panchayathil Oru Kulam Padhadhiകൊടകര : പഞ്ചായത്തില്‍ ഒരു കുളം പദ്ധതി പ്രകാരം കൊടകര പഞ്ചായത്തിലെ പുലിപ്പാറക്കുന്ന് പ്രദേശത്തെ തോട്ടച്ചിറകുളത്തിന്റെ പുനരുദ്ധാരണ നിര്‍മ്മാണത്തിനായി ബി.ഡി. ദേവസ്സി എം.എല്‍.എ. യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല കെ.ആര്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം അജിത രാധാകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സജിത ജോയി, സോമന്‍ കെ.ആര്‍., അമ്പിളി കെ.വി., വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍, വാര്‍ഡ് മെമ്പര്‍ എം.എം. മനിതന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി. ബാബു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!