Breaking News

യുവമോര്‍ച്ച പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി

KDA Prathisheda Marchum Dharnayoum Youvamorchaകൊടകര : യുവമോര്‍ച്ച പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ കൊടകര പഞ്ചായത്ത് ആശുപത്രിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, അടച്ചുപൂട്ടിയ ലാബ് തുറന്ന് പ്രവര്‍ത്തിക്കുക, സ്റ്റാഫുകളുടെ കുറവ് നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവമോര്‍ച്ച പ്രതിഷേധ ധര്‍ണ്ണയും മാര്‍ച്ചും നടത്തിയത്.

കൊടകര പഞ്ചായത്ത് യുവമോര്‍ച്ച പ്രസിഡന്റ് പ്രദീപ് വാഴക്കാലി അദ്ധ്യക്ഷത വഹിച്ചു. ബി.ജി.പി. സംസ്ഥാന സമിതി അംഗം സുധീര്‍ ബേബി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കൊടകര ജനറല്‍ സെക്രട്ടറി വിബിന്‍ വട്ടേക്കാട്, മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് ടി.വി. പ്രജിത്ത്, ജില്ല വൈസ് പ്രസിഡന്റ് കെ.സി. ശ്രീജിത്ത്, കൊടകര പഞ്ചായത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറി വി.കെ. മുരളി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എന്‍. തിലകന്‍, വി.കെ. സുബ്രഹ്മണ്യന്‍, മെമ്പര്‍മാരായ കൃഷ്ണന്‍കുട്ടി, ലത ഷാജു, സജിനി സന്തോഷ്, ഗോകുല്‍ ചെറുകുന്ന് എന്നിവര്‍ സംസാരിച്ചു. ബിബിന്‍ ഒ.ബി., ഷാരോണ്‍ എം.യു., ചൗധരി കെ.പി. എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!