Breaking News

പത്തരക്കുണ്ടില്‍ പുലി പോത്തിനെ കൊന്നു

tIGERaTTACKവെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര നായാട്ടുകുണ്ടിനടുത്ത് പത്തരക്കുണ്ടില്‍ പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പത്തരക്കുണ്ട് കട്ടക്കയം രാരിച്ചന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന പോത്താണ് തിങ്കളാഴ്ച പുലിയുടെ ആക്രമണത്തിന് ഇരയായത്. വീട്ടില്‍ 15 പോത്തുകളെ വളര്‍ത്തുന്ന രാരിച്ചന്റെ ഒരു പോത്തിനെ കഴിഞ്ഞയാഴ്ച പുലി പിടിച്ചിരുന്നു.

രണ്ടാമത്തെ പോത്തിനെയാണ് കഴിഞ്ഞരാത്രി  പുലി കൊന്നത്. പോത്തിന്റെ ആന്തരികാവയവങ്ങള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്.  മുപ്ലിയം ഫോറസ്‌ററ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഷൈലന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി . ഈ പ്രദേശത്ത് ഉടന്‍തന്നെ പുലിക്കൂട് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് ഓഫീസര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!