കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോനക്കു കീഴിലെ 15 ഇടവകകളിലുള്ള ആദ്യകുര്‍ബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികളുടെ സംഗമവും നാല് മക്കളില്‍ കൂടുതലുള്ള വലിയ കുടുംബങ്ങളുടെ സംഗമവും സംയുക്തമായി മാലാഖക്കൂട്ടം 2017 എന്ന പേരില്‍ സംഘടിപ്പിച്ചു.
പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം സംഗമം ഉദ്ഘാടനം ചെയ്തു. കൊടകര കുടുംബകൂട്ടായ്മ ഫൊറോന ചെയര്‍മാന്‍ ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍, ജോണി വാകപ്പറമ്പില്‍, ലിജോ കാട്ട്‌ളപ്പീടിക, ജോഷി നെടുമ്പക്കാരന്‍, ബിജോയ് ചിരിയങ്കണ്ടത്ത്, ഫ്രാന്‍സീസ് ചിറ്റാട്ടുക്കര തുടങ്ങിയവര്‍ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ആഘോഷമായ സമൂഹബലിക്ക് ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും പങ്കെടുത്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും സമ്മാനദാനവും ഉണ്ടായിരുന്നു.