Breaking News

കുടുംബ സംഗമവും അവാര്‍ഡ് ദാനവും നടത്തി

കൊടകര: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പന്തല്ലൂര്‍ 150, 151 കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് ദാനവും നടത്തി.

ഡിസിസി ജനറല്‍ സെക്രട്ടറി എം.ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശ്രീധരന്‍ കൊളക്കാട്ടില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, മണ്ഡലം പ്രസിഡന്റ് എം.ഒ. ജോണ്‍മാസ്റ്റര്‍, കെ.കെ. രാജന്‍, കെ.എസ്. ജോണ്‍സന്‍, ബൈജു ആന്റണി, കെ.ആര്‍. സുബ്രഹ്മണ്യന്‍, സി.വി. പോളി, നന്ദഗോപാല്‍ കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!