Breaking News

കേരള സ്റ്റാര്‍ട്ട് അപ്പ് യാത്ര 17 ന് സഹൃദയയില്‍; മികച്ച ആശയങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ സമ്മാനം

കൊടകര. കേന്ദ്ര സര്‍ക്കാര്‍ സംരഭമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് നടത്തുന്ന സ്റ്റാര്‍ട്ട് അപ്പ് യാത്ര 17 ന് രാവിലെ 9 ന് സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെത്തും.യുവാക്കളിലും വിദ്യാര്‍ത്ഥികളിലും സംരഭകത്വ ശീലങ്ങള്‍ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ ചെറുനഗരങ്ങളില്‍ നിന്ന് വരുന്ന സംരംഭകരെ തിരിച്ചറിയാനും അവരുടെ ആശയങ്ങള്‍ കണ്ടെത്താനും യാത്രയില്‍ ലക്ഷ്യമിടുന്നു.തിരുവനന്തപുരത്ത് നിന്ന് കാര്‍ഗോഡ് വരെയുള്ള യാത്ര മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

17-ാം തിയ്യതി രാവിലെ 9.30 ന് സഹൃദയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും വളര്‍ന്ന് വരുന്ന സംരഭകര്‍ക്കുമായി ആശയ സംരഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.തൃശ്ശൂര്‍,പാലക്കാട് ജില്ലകളിലെ സംരഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശയാവതരണവും പരിശീലന പരിപാടികളും സംഘടിപ്പിച്ചിരിക്കുന്ന ഏക സെന്റര്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജാണ്.

തിരഞ്ഞെടുത്ത മികച്ച ആശയങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ സമ്മാനവും കമ്പനി രൂപീകരിക്കാന്‍ സ്റ്റാര്‍ട്ട അപ്പ് മിഷന്റെ സാങ്കേതിക സാമ്പത്തിക സഹായങ്ങളും ലഭിക്കും.പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ഇന്‍കുബേഷന്‍, മാനേജ്മെന്റ് രംഗത്തെ വിദഗ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും.പ്ലസ്ടു,ഡിഗ്രി,പോളി ടെക്നിക്,പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.പ്രവേശനം സൗജന്യമായിരിക്കും.രജിസ്ട്രേഷന് ഫോണ്‍.0480 2759275

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!