വനിതാമതില്‍ കൊടകരയില്‍

Apple

കൊടകര: നവോദ്ധാനസംരക്ഷണത്തിനും സ്ത്രീതുല്യതക്കുംവേണ്ടി ഇടതുപക്ഷജനാധിപത്യമുന്നണി കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ നടത്തിയ വനിതാമതിലില്‍ കൊടകരമേഖലയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഇരിങ്ങാലക്കുട, മറ്റത്തൂര്‍,കൊടകര മേഖലയിലെ പ്രവര്‍ത്തകര്‍ ദേശീയപാതയിലും സമാന്തരപാതയിലുമായി നെല്ലായി മുതല്‍ പേരാമ്പ്ര വരെ മതിലില്‍ കണ്ണികളായി.

വൈകീട്ട് 3 മണിയോടെത്തന്നെ സ്ത്രീകള്‍ പാതയോരത്തെത്തി. ദേശീയപാതയില്‍ സര്‍വീസ് റോഡ്പണി പൂര്‍ത്തിയാകാത്ത ഉളഉമ്പത്തുംകുന്ന് ഭാഗത്ത് ദേശീയപാതയുടെ ഓരത്തുതന്നെയായിരുന്നു അണിനിരന്നത്. കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതിലില്‍ കണ്ണികളായവര്‍ ഏറ്റുചൊല്ലി. തുടര്‍ന്നുനടന്ന പൊതുയോഗം സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ജയ ഉദ്ഘാടനം ചെയ്തു.

അമ്പിളിസോമന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത്് വൈസ്പ്രസിഡണ്ട്് കെ.എശ്.സുധ, മഹിളാ അസോസിയേഷന്‍ കൊടകര ഏരിയാ സെക്രട്ടറി അജിതാരാധാകൃഷ്ണന്‍, ടെസ്സിഫ്രാന്‍സീസ്, ശ്യംഭവിരാജന്‍, വിലാസിനി ശശി, മോളിജോണ്‍സണ്‍, സജിതജോയ് എന്നിവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery