Breaking News

അധ്യാപകദിനത്തില്‍ അച്ഛനും മകനും ആദരം

കൊടകരയില്‍ വാദ്യകലാകാരന്‍മാരെ ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത്ത് മാധവന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.

(ചിത്രം)

കൊടകര :   വാദ്യകലാകാരന്‍ കൊടകര തെക്കേടത്ത് നാരായണന്‍നായരേയും ഇദ്ദേഹത്തിന്റെ പുത്രനും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മേളകലാപരീശീലനം നടത്തിയ അധ്യാപകനുമായ  കൊടകര ഉണ്ണിയേയും അധ്യാപകദിനത്തില്‍ യുവകലാസാഹിതി ആദരിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ടും അധ്യാപികയുമായ ഷീല ജോര്‍ജ് ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി പുതുക്കാട് മണ്ഡലം പ്രസിഡന്റ് കെ.സി.സുരേഷ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം സജിത രജീവ്, കൊടകര പ്രസ് ക്ലബ്ബ് പ്രസിഡന്റ് രഞ്ജിത്ത് മാധവന്‍ എന്നിവര്‍ ആദരണം നിര്‍വഹിച്ചു.  യുവകലാസാഹിതി ജില്ല ജോയിന്റ് സെക്രട്ടറി ടി.ഡി.ജയപാലന്‍,  മാധ്യമ പ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട്, പി.ആര്‍.കണ്ണന്‍,കൊടകര ഉണ്ണി ,അഭിഷേക് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!