Breaking News

പുത്തുകാവില്‍ നവീകരണകലശത്തിന്‌ ഇന്ന്‌ തുടക്കം.

കൊടകര:പുത്തുകാവ്‌ ദേവീക്ഷേത്രത്തിലെ നവീകരണ കലശത്തിന്‌ ഇന്ന്‌ തുടക്കമാകും.മുന്നോടിയായി വൈകീട്ട്‌ 4.30 ന്‌ നടക്കുന്ന വിദ്വുല്‍സദസ്സില്‍ ഡോ.ടി.എസ്‌.വിജയന്‍ ഗുരുപദം പ്രഭാഷണം നടത്തും. 6.30 ന്‌ ആചാര്യവരണം,മുളയിടല്‍,പ്രാസാദശുദ്ധി,വിവിധഹോമങ്ങള്‍,വാസ്‌തുകലശപജ,വാസ്‌തുബലി,വാസ്‌തുകലശാഭിഷേകം,പുണ്യാഹം എന്നിവയുണ്ടാകും.തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി,ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരികൃഷ്‌ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.14 ന്‌ രാവിലെ 8.30 ന്‌ പുനപ്രതിഷ്‌ഠയും 17 ന്‌ രാവിലെ നടതുറന്ന്‌ സഹസ്രകലശാഭിഷേകവും നടക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!