Breaking News

കൊടകര യൂണിയന്‍ ഗുരുദേവജയന്തി ആഘോഷിച്ചു.

KDA SNDPകൊടകര : ആളൂര്‍ എസ്‌.എന്‍.ഡി.പി. സമാജത്തിന്റെയും, എസ്‌.എന്‍.ഡി.പി കൊടകരയൂണിയന്റേയും സംയുക്താഭിമുഖ്യത്തില്‍ 159ാമത്‌ ഗുരുദേവ ജയന്തി ആഘോഷം സമാജം ആളൂര്‍ യു.പി.സ്‌കൂളില്‍ നടന്നു. യോഗം കൗണ്‍സിലര്‍ കെ.കെ. ബിഌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപി കുണ്ടനി അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കളക്‌ടര്‍ ഇ. വി. സുശീല ഭദ്രദീപം തെളിയിച്ചു. യോഗം ഡയറക്‌ടര്‍മാരായ കെ.ആര്‍. ദിനേശന്‍, ചക്രപാണി ശാന്തികള്‍, ഇ.എസ്‌. മോഹനന്‍, യൂത്ത്‌ മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ കെ.പി. അഭീഷ്‌, മധു വള്ളിവട്ടത്തുക്കാരന്‍, വനിതാസംഘം പ്രസിഡന്റ്‌ ലൗലി സുധീര്‍ബേബി, മിനി പരമേശ്വരന്‍, യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്‌ണന്‍, സദാനന്ദന്‍ കണ്ണന്‍കാട്ടില്‍,സി.കെ. മോഹന്‍ദാസ്‌, ശശീധരന്‍ കെ.പി., എന്‍.ബി. മോഹനന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.കെ. സുഗതന്‍, പി.എസ്‌. രാമകൃഷ്‌ണന്‍, സുകുമാരന്‍ കൊടിയത്ത്‌ തുടങ്ങിയവര്‍ സംസാരിച്ചു. ആറായിരം പേര്‍ പങ്കെടുത്ത സാസ്‌കാരിക ഘോഷയാത്രയില്‍ ഒന്നാം സമ്മാനം കോടാലി ശാഖയ്‌ക്കും, രണ്ടാം സമ്മാനം ആളൂര്‍ എസ്‌.എന്‍. നഗര്‍ കനാല്‍പ്പാലം ശാഖയ്‌ക്കും മൂന്നാം സമ്മാനം വെസ്റ്റ്‌ കൊരേച്ചാല്‍ ശാഖയും നേടി. എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ ടു, അവാര്‍ഡുകള്‍ ഡെപ്യൂട്ടി കളക്‌ടര്‍ ഇ.വി. സുശീല വിതരണം ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!