Breaking News

കൊടകര മേളകലാസംഗീത സമിതിയുടെ കീഴില്‍ പരിശീലനം മുറുകുന്നു ; പഞ്ചാരിമേളം അരങ്ങേറ്റം 14 ന്.

melakalaകൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലംമുതല്‍ 5 കാലവും കൊട്ടിക്കയറാന്‍ 5 പെണ്‍കുട്ടികളടക്കം 14 വിദ്യാര്‍ഥികള്‍ പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്. കൊടകര മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ  വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് വിജയദശമി ദിനമായ 14 ന് വൈകീട്ട് 6 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ അരങ്ങേറ്റ മേളത്തിനൊരുങ്ങുന്നത്. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ ഗ്രീഷ്മസത്യന്‍ , എം.അഞ്ജലി, വി.എസ്.ഷാമിലി, വി.ദേവിക, കൃഷ്‌ണേന്ദുദാസ് എന്നീ വളയിട്ട കൈകള്‍ക്കൊപ്പം വിഷ്ണു, രവീന്ദ്രന്‍ , ശ്രീരാഗ് എസ് ഉണ്ണി, പി.ആര്‍ ജയകൃഷ്ണന്‍ , എ.ആര്‍ പ്രവീണ്‍ , പി.ആര്‍ വിഷ്ണു, സി.വി.അവന്ത്, കെ.അനൂപ്, ശ്രീയേഷ്.സത്യന്‍ , വി.എസ്. വിഷ്ണു എന്നിവരുമാണ്് കയ്യുംകോലും ഉപയോഗിച്ച് വാദ്യപ്പെരുക്കത്തിന് തയ്യാറെടുക്കുന്നത്. അരങ്ങേറ്റമേളത്തിന് കൊടകര ശിവരാമന്‍ നായര്‍ (കുറുംകുഴല്‍ ), കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍ (കൊമ്പ്), പോറോത്ത് ചന്ദ്രശേഖരന്‍മാരാര്‍ (വീക്കംചെണ്ട), പറമ്പില്‍ നാരായണന്‍ (ഇലത്താളം) എന്നിവര്‍ ഉള്‍പ്പെടെ അറുപതോളം സഹമേളക്കാര്‍ അണിനിരക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!