Breaking News

ഫോര്‍ട്ടിസ് ഫെമിന 2014 കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത വനിതാദിനാചരണം

P1010793കൊടകര: കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപ വനിതാദിനാചരണം ഫോര്‍ട്ടിസ് ഫെമിന 2014 കൊടകര ഹോളിഫാമിലി കോളേജില്‍ മുന്‍ ലോക്‌സഭാംഗം പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു രൂപത വൈസ് ചെയര്‍പേഴ്‌സണ്‍ ജെമ്മ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.സിജോ ഇരിമ്പന്‍ ആമുഖപ്രഭാഷണം നടത്തി. കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്ക വനിതാദിനസന്ദേശം നല്‍കി.

രൂപതാ ചെയര്‍മാന്‍ നൈജോ ആന്റോ, വനിതാവിംഗ് കണ്‍വീനര്‍ മെലീസ ജോണി, പ്രിന്‍സിപ്പല്‍ സി.അംബുജ സി.എച്ച്.എഫ്., സ്റ്റാഫ് പ്രതിനിധി ശ്രീമതി ഷൈല ജോളി, വിദ്യാര്‍ത്ഥി പ്രതിനിധി കീര്‍ത്തന ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി ജെറി പൗലോസ് വനിതാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ തൃശൂര്‍ റൂറല്‍ വുമണ്‍ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.മീനാകുമാരി, തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ലാലി ജെയിംസ്, ഇരിങ്ങാലക്കുട മുന്‍ നഗരസഭ അധ്യക്ഷ ശ്രീമതി സോണിയഗിരി എന്നിവര്‍ പങ്കെടുത്തു. കെ.സി.വൈ.എം. വനിത വിംഗ് അംഗങ്ങള്‍ തെരുവുനാടകം അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!