Breaking News

കോടാലി ഗവ: എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം വെള്ളിയാഴ്ച

kODALYLP Schoolഅറുപത്തിമൂന്നാമത് വാര്‍ഷികം ആഘോഷിക്കുന്ന കോടാലി ഗവ: എല്‍.പി.സ്‌കൂള്‍

കൊടകര: കഠിനമായ പരിശ്രമം കൊണ്ട് പ്രശസ്ഥിയുടെ നെറുകയിലേക്ക് ഉയര്‍ന്ന കോടാലി ഗവ:എല്‍.പി.സ്‌കൂളിന്റെ അറുപത്തിമൂന്നാമത് വാര്‍ഷികാഘോഷം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് പ്രശസത സിനിമാ സംവിധായകന്‍ സുന്ദര്‍ദാസ് ഉല്‍ഘാടനം ചെയ്യും. പി.റ്റി.എ.പ്രസിഡണ്ട് സി.ജി.മുരളീധരന്‍ അദ്ധ്യക്ഷത വഹിക്കും.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സ്‌കൂളിലെ മുന്‍പ്രധാന അദ്ധ്യാപകനുമായ എ.വൈ.മോഹന്‍ദാസ് മാസ്റ്റര്‍,കവിതാ മത്സര ജേതാവ് സുഭാഷ് മൂന്നുമുറി,മോണോആക്റ്റ് കലാകാരി അപര്‍ണ്ണ കണ്ണൂക്കാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. എ.ഇ.ഓ. എം.ആര്‍.വിനോദ്കുമാര്‍, ബി.പി.ഓ. മാര്‍ട്ടിന്‍ എം.ഒ, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുമേഷ്, ഫാസ് പാഡി പ്രസിഡണ്ട് ബീനാ നന്ദകുമാര്‍, ടി.ആര്‍.ഔസേപ്പ്, വി.എം.ഹംസ, ബാബു കൂനാംപുറത്ത്, പ്രസ് ക്‌ളബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഹെഡ് മിസ്ട്രസ് പി.സി.ചന്ദ്രിക സ്വാഗതവും ധുമിനി ടീച്ചര്‍ നന്ദിയും പറയും. യോഗാനന്തരം കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുമുണ്ടാവും.

പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പി.റ്റി.എ.പ്രസിഡണ്ട് സി.ജി.മുരളീധരന്‍, വൈസ് പ്രസിഡണ്ട് കെ.കെ.ഇഖ്ബാല്‍, ഹെഡ് മിസ്ട്രസ് പി.സി.ചന്ദ്രിക എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ : ലോനപ്പൻ
റിപ്പോർട്ട്‌ : ശ്രീധരൻ കളരിക്കൽ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!