Breaking News

ദക്ഷിണാമൂര്‍ത്തിസ്വാമിക്ക് ദക്ഷിണയായി ഗാനഗന്ധര്‍വനെത്തി

Yesudas@ kodakaraകൊടകര വട്ടേക്കാട്  ആരംഭിക്കുന്ന  ദക്ഷിണാമൂര്‍ത്തി വിദ്യാപീഠത്തിന്റെ ശിലാസ്ഥാപനം  ഗാനഗന്ധര്‍വന്‍   ഡോ. കെ.ജെ  യേശുദാസ്  നിര്‍വഹിക്കുന്നു .

കൊടകര:സംഗീതസാഗരമായിരുന്ന ഗുരുവിന്റെ സ്മരണാര്‍ഥം ആരംഭിക്കുന്ന വിദ്യാപീഠത്തിന്റെ ശിലാസ്ഥാപനത്തിന് ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസെത്തിയത് ദക്ഷിണാമൂര്‍ത്തി സ്വാമിക്കുള്ളദക്ഷിണയായി.വട്ടേക്കാട് തപോവനത്തില്‍ തുടങ്ങുന്ന ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തോടനുബന്ധിച്ച സംഗീതകുലപതി ദക്ഷിണാമൂര്‍ത്തിസ്വാാമിയുടെ പേരിലുള്ള വിദ്യാപീഠത്തിനാണ് ഗാനഗന്ധര്‍വന്‍ ഡോ.  കെ.ജെ.യേശുദാസ് ശിലയിട്ടത്.മാത്രമല്ല ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ ഓയില്‍പെയിന്റിംഗ്ച്ചിത്രത്തിന്റെ അനാച്ഛാദനവും ഗാനഗന്ധര്‍വന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍വച്ച് നൂറുകണക്കിനുകുരുന്നുകള്‍ക്ക് യേശുദാസ സംഗീതം പകര്‍ന്നു.ദക്ഷിണാമൂര്‍ത്തിസ്വാമികളഉടെ ചിത്രത്തിനുമുമ്പില്‍ ദക്ഷിണസമര്‍പ്പിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.2011 ല്‍ കൊടകര വട്ടേക്കാട് നടന്ന ശ്രീരുദ്രമഹായാഗത്തില്‍ സംബന്ധിച്ച ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ സംഗീതത്തിനുള്ള വിദ്യാപീഠം തുടങ്ങണമെന്ന വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാപീഠത്തിനു തുടക്കം കുറിച്ചത്.

ക്ഷേത്രം തന്ത്രി അശ്വിനീദേവ്, നടന്‍ മാടമ്പ്കുഞ്ഞുകുട്ടന്‍,ഗുരുവായൂര്‍ മുന്‍മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ,എ.ഡി.വാമനന്‍ നമ്പൂതിരി,സുബ്രഹ്മണ്യന്‍ പയ്യപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.നൂറുകണക്കിനുകുരുന്നുകള്‍ ഗാനഗന്ധര്‍വനും സമക്ഷം സംഗീതത്തിന്റെ ആദ്യമൃതം നുകരാനെത്തി.ഇവിടെ നിര്‍മിക്കുന്ന 47 ദിവസംകൊണ്ട് പൂര്‍ത്തിയാകുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മം 2 ന് രാവിലെ 11 ന് നടക്കും.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!