Breaking News

ടാങ്കര്‍ ലോറി വാനിലിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്‌

കൊടകര: ദേശീയപാത 47ല്‍ കൊടകര പോലീസ് സ്റ്റേഷനു സമീപം ടാങ്കര്‍ ലോറി വാനിലിടിച്ച് എട്ട് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10നായിരുന്നു സംഭവം. സുമോ യാത്രികരായ ഒറ്റപ്പാലം മണപ്പിള്ളി മനയിലെ രവി, നാരായണന്‍കുട്ടി, ശാന്തി, ഷീല, രാജീവ്, മൂന്നുവയസ്സുകാരന്‍ കുഞ്ചു, കൊടകര അഴകത്തുമനയിലെ സരള, ശ്രീദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊടകര ഏകലവ്യ ക്ലബ് പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ ചാലക്കുടി ആസ്​പത്രിയില്‍ എത്തിച്ചു. ചാലക്കുടിയിലെ ബന്ധുവീട്ടിലെത്തി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. റിപ്പോർട്ട്‌ : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!