Breaking News

ശ്രീഭദ്ര ഭജനമണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തി

KDA Sila Sthapanamപുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീഭദ്ര ഭജനമണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സംപൂജ്യ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നിര്‍വ്വഹിക്കുന്നു.

കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീഭദ്ര ഭജനമണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സംപൂജ്യ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നിര്‍വ്വഹിച്ചു. രാവിലെ നടന്ന ഭൂമിപൂജയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് മനയ്ക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ശിലാസ്ഥാപന കര്‍മ്മത്തിനുശേഷം സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം ഭരണ സമിതിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ദേവസ്വം പ്രസിഡന്റ് എം. സുനില്‍കുമാര്‍, സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, ട്രഷറര്‍ എം.എന്‍. ശശീധരന്‍, മണ്ഡപം നിര്‍മ്മാണ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ എ.കെ. പ്രേമന്‍ മുതലായവര്‍ നേതൃതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!