Breaking News

നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ സുവര്‍ണജൂബിലി വിളംബര ഘോഷയാത്രയും വിശുദ്ധരുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും

stmarys churchനെല്ലായി : നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു റോമിലെ വത്തിക്കാനില്‍ നിന്നും കൊണ്ടുവന്ന വി .യൂദാശ്ലീഹായുടെ തിരുശേഷിപ്പും ഇറ്റലിയിലെ പാദുവായില്‍ നിന്നും കൊണ്ടുവന്ന വി . അന്തോനിസിന്റെ തിരുശേഷിപ്പും  ഭരണങ്ങാനത്ത് നിന്നും കൊണ്ട് വന്ന വി . അല്‌ഫോന്‌സമ്മയുടെ തിരുശേഷിപ്പും കൊടകര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ നിന്നും വികാരി ഫാ .ബെന്നി കരിമാലിക്കല്‍ ഏറ്റുവാങ്ങി വാഹന അകമ്പടിയോടും ഘോഷയാത്രയോടും കൂടി നെല്ലായി സെന്റ് മേരീസ് ദേവാലയത്തില്‍ കൊണ്ടുവന്നു രൂപത ചാന്‍സിലര്‍ ഡോ .ക്ലമന്റ് ചിറയത്ത് പ്രതിഷ്ഠ കര്‍മം നിര്‍വഹിച്ചു .

രാവിലെ 7.45 നു കൊടകരയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര 9.15 നു നെല്ലായി പള്ളിയില്‍ സമാപിച്ചു .കണ്‍വീനര്‍ ജോണ്‍ മാസ്റ്റര്‍ ,കൈക്കാരന്മാരായ തോമാസ് ചൂരക്കല്‍ ,ദേവസ്സി കുട്ടി ആളൂക്കാരന്‍ ,ഡാന്റിസ് കൈപ്പിള്ളിപറമ്പില്‍ , ജൂബിലി കണ്‍വീനര്‍ ആന്റു ചിറ്റിലപ്പിള്ളി ,ഊട്ടുതിരുന്നാള്‍ കണ്‍വീനര്‍ ഡേവിസ് പൊഴൊലിപറമ്പില്‍,യൂണിറ്റ് ഭാരവാഹികള്‍,ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.കേരളസഭസേവന പുരസ്‌കാരത്തിനര്‍ഹനായ ജോസ് മാസ്റ്റര്‍ ,SSLC ക്ക് ഫുള്‍ എ+ നേടിയ ആന്റണി ജെയ്‌സണ്‍,ആന്‍ മരിയ ക്ലാരിന്‍  എന്നിവരെയും ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!