Breaking News

തൃശൂര്‍ റൂറല്‍ ജില്ലാ എസ്.പി.സി. സമ്മര്‍ക്യാമ്പ് ആരംഭിച്ചു

KDA Thrissur Rural SPSതൃശൂര്‍ റൂറല്‍ ജില്ലാ എസ്.പി.സി. സമ്മര്‍ക്യാമ്പ് തൃശൂര്‍ മേഖല ഐജി എസ്. ഗോപിനാഥ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായി എങ്കിലും ആശയവിനിമയത്തിലും വൈകാരികമായ അടുപ്പത്തിലും സാമൂഹിക അവബോധത്തിലും നാം പിന്നിലാണെന്ന് തൃശൂര്‍ മേഖല ഐജി എസ്. ഗോപിനാഥ് ഐ.പി.എസ്. അഭിപ്രായപ്പെട്ടു. ആളൂര്‍ എസ്.എന്‍.വി.വി.എച്ച്.എസ്. സ്‌കൂളില്‍ ആരംഭിച്ച 5 ദിവസത്തെ തൃശൂര്‍ റൂറല്‍ ജില്ലാ എസ്.പി.സി. സമ്മര്‍ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗമാരപ്രായത്തിലാണ് കുട്ടികളില്‍ കുറ്റവാസനകള്‍ വര്‍ദ്ധിക്കുന്നതും ലഹരി വസ്തുക്കളുടെ സ്വാധീനത്തില്‍ അകപ്പെടുന്നതെന്നും വരും തലമുറയില്‍ അച്ചടക്കവും ഉത്തരവാദിത്വബോധവും സേവന സന്നദ്ധതയും വളര്‍ത്തിയെടുക്കുന്നതില്‍ എസ്.പി.സി. വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ല പൊലീസ് മേധാവി എന്‍. വിജയകുമാര്‍, തൃശൂര്‍ ആര്‍.ടി.ഒ. സി.കെ.അശോകന്‍, ഡി.ഡി.ഇ. സുഭാഷ് ശ്രീകുമാര്‍, ഡിവൈ.എസ്.പി. മാരായ സി.ആര്‍. സേവിയര്‍, ടോമി സെബാസ്റ്റിയന്‍, പി.എ. വര്‍ഗ്ഗീസ്, സ്‌കൂള്‍ മാനേജര്‍ ഇ.എസ്. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ ജില്ലയിലെ 19 സ്‌കൂളില്‍ നിന്നായുള്ള എസ്.പി.സി. കേഡറ്റുകളും അദ്ധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. മേയ് 1ന് നടക്കുന്ന സമാപന പരേഡില്‍ എം.എല്‍.എ. തോമസ് ഉണ്ണിയാടന്‍ സലൂട്ട് സ്വീകരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!