Breaking News

നെല്ലായി സെന്റ് മേരീസ് ദേവാലയം ഊട്ടുതിരുനാള്‍ 30ന്‌

St Mary's Church Nellayi.കൊടകര: നെല്ലായി സെന്റ് മേരീസ് ദേവാലയത്തിലെ വി. യൂദാതദേവൂസിന്റെ ഊട്ടുതിരുനാള്‍ 30ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേവാലയത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് 5 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി 10 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായ ഫണ്ട് ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. 29ന് വൈകീട്ട് 4.30ന് ഫാ. ജോര്‍ജ് കാളന്റെ കാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച , രൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍, പ്രദക്ഷിണം എന്നിവ നടക്കും.
30ന് രാവിലെ 9.30ന് ഫാ. ഷാജി തെക്കേക്കരയുടെ കാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബാന, ഫാ. സിനു അരിമ്പുപറമ്പിലിന്റെ സന്ദേശം, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച ആശീര്‍വ്വാദം എന്നിവയുണ്ടാകും. വികാരി ഫാ. ബെന്നി കരുമാലിക്കല്‍, ജൂബിലി ജനറല്‍ കണ്‍വീനര്‍ ആന്റോ ജോര്‍ജ് ചിറ്റിലപ്പിള്ളി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവിസ് പൊഴോലിപറമ്പില്‍, കൈക്കാരന്‍ തോമസ് ചൂരക്കല്‍, ഷാജു ആഴ്ചങ്ങാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!