Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രഗോപുരവും നടപ്പുരയും പുതുക്കിപ്പണിയുന്നു

Nadappura Kavil templeകൊടകര : നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ ഗോപുരവും നടപ്പുരയും നവീകരിക്കുന്നു.നടപ്പുരയുടേയും അലങ്കാരഗോപുരത്തിന്റേയും നിര്‍മാമോദ്ഘാടനം വ്യാഴാഴ്ച  രാവിലെ 10 ന് സിനിമാതാരം ശിവജി ഗുരുവായൂര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ക്ഷേത്രം പ്രസിഡണ്ട് ഇ.കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഇ.രവീന്ദ്രന്‍ കണ്‍വീനറായി  വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

32 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് . 9 മാസം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തജനങ്ങളുടെ ചിരകാലാഭിലാഷമായ ഗോപുരത്തിന്റേയും  നടപ്പുരയുടേയും  സമര്‍പ്പണം നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ ഇ.കൃഷ്ണന്‍നായര്‍, ഇ.രവീന്ദ്രന്‍, കെ.ആര്‍.രാമകൃഷ്ണന്‍, പി.ഡി.അനീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.OLYMPUS DIGITAL CAMERA

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!