Breaking News

താലപ്പൊലി മഹോത്സവവും, കളമെഴുത്തുപാട്ടും ആഘോഷിച്ചു

THALAPPOLIകൊടകര : അഴകം  മഠത്തില്‍-പഴംപിള്ളി  ശ്രീദദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും, കളമെഴുത്തുപാട്ടും ആഘോഷിച്ചു. അഷ്ടദ്രവ്യഗണപതിഹോമം, തുടര്‍ന്ന് ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പ്രസന്നപൂജ, സര്‍പ്പങ്ങള്‍ക്ക്  പത്മമിട്ട് പൂജ, ഉച്ചപൂജ, തോറ്റംപാട്ട്, പറനിറപ്പ്, മേളം,  പ്രസാദ ഊട്ട്, സഹസ്രനാമാര്‍ച്ചന,  ദീപാരാധന തുടര്‍ന്ന് മേളം, അത്താഴപൂജ, ഭഗവതിക്കും, ഉപദേവതകള്‍ക്കും കളമെഴുത്ത് പാട്ട്, തായമ്പക, എഴുന്നള്ളിപ്പ്, ഗുരുതി,  എന്നിവയായിരുന്നു പരിപാടികള്‍.

ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി ഐ.സി അശ്വനിദേവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കളമെഴുത്ത് പാട്ടിനും മേളം തായമ്പക എന്നിവയ്ക്ക് പുല്ലൂര്‍ വാദ്യ-കലാകേന്ദ്രത്തിന്റെ ബിജു ചന്ദ്രനും, സംഘവും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!