Breaking News

കൊടകര സര്‍വ്വീസ് റോഡരുകില്‍ അപകടം പതിയിരിക്കുന്നു.

ServideRoad Accidentകൊടകര : ദേശീയപാത 47ലെ കൊടകര വൃന്ദാവന്‍  കവലക്കു സമീപത്തെ സര്‍വീസ് റോഡില്‍ കലുഗ് നിര്‍മ്മിക്കാത്തത് അപകടത്തിനു കാരണമാകുന്നു. കലുഗ് നിര്‍മ്മിക്കാനുള്ള ഭാഗം കുഴിയായി കിടക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. റോഡിനോട് ചേര്‍ന്ന് കമ്പികള്‍ നില്‍ക്കുന്നത് യാത്രക്കാര്‍ക്കും ഭീഷിണിയായി മാറിയിട്ടുണ്ട്.

ഈ ഭാഗത്ത് റോഡരൂക് ഇടിഞ്ഞ് അപകട സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നാലോളം വാഹനങ്ങള്‍ ഈ കുഴിയിലേക്ക് വീണിട്ടുണ്ട്. ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാര്‍ കമ്പനിയായ കെ.എം.സി. അധികൃതരുടെ അനാസ്ഥയാണ് സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയക്കാത്തതിനു  കാരണമെന്ന്  നാട്ടുകാര്‍ പറയുന്നു. ഈ ഭാഗത്തെ ഡ്രൈനേജ് നിര്‍മ്മാണവും നടന്നട്ടില്ല. [vcfb id=722971934429166 w=640 h=385] കടപ്പാട് : മീഡിയ കൊടകര

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!