Breaking News

സ്വരായനം: കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വീരശൃംഖല സമര്‍പ്പണം.

sivaraman nair 5കൊടകര : കുറുംകുഴല്‍വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വീരശൃംഖല സമര്‍പ്പണം. 2014 ജൂണ്‍ 1 (1189 ഇടവം 18)ഞായറാഴ്ച. കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രമൈതാനിയില്‍ രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ. അഷ്ടപദി, ഇരട്ടക്കേളി, കൊമ്പ്പറ്റ്, സപ്തകുറുംകുഴല്‍പറ്റ്, ഗുരുവന്ദനം, കുറുംകുഴല്‍കച്ചേരി, സോദാഹരണപ്രഭാഷണം, വില്ലിന്‍മേല്‍തായമ്പക, സ്വീകരണഘോഷയാത്ര, വീരശൃംഖലസമര്‍പ്പണം, ഇരട്ടത്തായമ്പക.

വൈകീട്ട് 4 ന് നടക്കുന്ന വീരശൃംഖലസമര്‍പ്പണംസമ്മേളനം ബഹു.സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൈമുക്ക് വൈദീകന്‍ ബ്രഹ്മശ്രീ രാമന്‍ അക്കിത്തിരിപ്പാട് വീരശൃംഖല സമര്‍പ്പണം നടത്തുന്നു. നിയുക്ത എം.പി. ഇന്നസെന്റ്, മുന്‍ എം.പി.കെ.പി.ധനപാലന്‍, എം.എല്‍.എ മാരായ സി.രവീന്ദ്രനാഥ്, തോമസ് ഉണ്ണിയാടന്‍, കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍, കലാമണ്ഡലം വൈസ്ചാന്‍സിലര്‍ പി.എന്‍.സുരേഷ്, സംഗീതനാടകഅക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം.എബ്രഹാം ,പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, അന്നമനട പരമേശ്വരമാരാര്‍, കവി രാവുണ്ണി, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്‍ഗീസ് എന്നിവര്‍ വേദി ധന്യമാക്കുന്നു.പങ്കെടുക്കുക….

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!