Breaking News

ലിറ്റില്‍ ഫ്രണ്ട്സ് ഓഫ് ജീസസ് ഉദ്ഘാടനം ചെയ്തു

littlefriendsofjesusകൊടകര:കൊടകര സൈന്റ്റ്‌ ജോസഫ്‌സ്‌ ഫൊറോന ദേവാലയത്തിലെ കുട്ടികളുടെ കൂട്ടായ്മയായ ലിറ്റില്‍ ഫ്രണ്ട്സ് ഓഫ് ജീസസ് അസി. വികാരി. ഫാ. റോബി താളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി പ്രസിഡന്റ്‌ തോമസ്‌ കല്ലേലി സ്വാഗതം പറഞ്ഞു. ബ്ര. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍, ബ്ര ഫ്രാന്‍സന്‍ തന്നാടന്‍,  കൈക്കാരന്‍ തോംസണ്‍ തന്നാടന്‍, മതബോധന ഹെഡ്മാസ്റ്റര്‍ ഡേവിസ് മംഗലന്‍, കേന്ദ്രസമിതി സെക്രട്ടറി വര്‍ഗ്ഗീസ് കണ്ണംപിള്ളി, കെ. സി. വൈ. എം. പ്രസിഡന്റ്‌ ഡ്യൂമസ് കെ ദേവസ്സി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സെമിനാറിനു ബ്ര.  ജിനു പള്ളിപ്പാട്ട് നേതൃത്വം നല്‍കി. ഇടവകയിലെ 23  യുണിറ്റുകളില്‍ നിന്നുള്ള  150 പ്രതിനിധികള്‍ പങ്കെടുത്തു. കേന്ദ്രസമിതി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ്‌ ആയി അന്നിക്കാടന്‍ ഷാജു ഐറിനേയും സെക്രട്ടറിയായി ചെതലന്‍ വര്‍ഗ്ഗീസ്‌ അലീനയേയും ജോയിൻ . സെക്രട്ടറിയായി വൈലിക്കോടത്ത് തോമസ്‌ ടിറ്റോയേയും ട്രഷറര്‍ ആയി ചുക്കിരിയാന്‍ ഡേവിസ് പോളിനേയും  തിരഞ്ഞെടുത്തു. കാട്ട്ലപീടിക ഷാജു ഐറിന്‍, മാളിയേക്കല്‍ വില്‍‌സണ്‍ വിമല്‍, തട്ടില്‍ ഉമ്പാവു ജോണ്‍സന്‍ ഷിലു, കോച്ചക്കാടന്‍ ഡേവിസ് നിക്കോള്‍ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!