Breaking News

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷത്രത്തിലെ പ്രതിഷ്ഠാദിനോത്സവും വലിയ നടപ്പുരയുടെ ശിലാസ്ഥാപനവും നടത്തി

KDA Poonilarkkavu Temple 1കൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷത്രത്തിലെ പ്രതിഷ്ഠാദിനോത്സവും വലിയ നടപ്പുരയുടെ ശിലാസ്ഥാപനവും ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ തിരുമേനിയുടേയും അഴകത്ത് മന ഹരിദത്തന്‍ തിരുമേനിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

ശ്രീഭൂതബലി, കളഭാഭിഷേകം, രാവിലെ പഞ്ചാരിമേളം എന്നിവ നടന്നു. പഞ്ചാരിമേളത്തിന് പെരുവനം പ്രകാശന്‍ മാരാരും സംഘവും നേതൃത്വം നല്‍കി. കാഴ്ചശീവേലിക്ക് അയലൂര്‍ അനന്തനാരായണനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യവും ഉണ്ടായിരുന്നു. തുടര്‍ന്ന് മേളം, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും ഉണ്ടായി. ഉച്ചക്ക് പ്രസാദ ഊട്ട് ഉണ്ടായിരുന്നു.KDA Poonilarkkavu Temple 2വലിയ നടപ്പുരയുടെ ശിലാസ്ഥാപനം  ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ തിരുമേനിയും അഴകത്ത് മന ഹരിദത്തന്‍ തിരുമേനിയും നിർവഹിക്കുന്നു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!