Breaking News

പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രവേശനോത്സവവും അനുമോദന സഭയും

KDA Saraswathy Vidyanikethan Perambraപേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രവേശനോത്സവം 2014 – 15 ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയന്‍ ഐ.പി.എസ്. ദീപം കൊളുത്തി
ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രവേശനോത്സവം 2014 – 15 ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയന്‍ ഐ.പി.എസ്. ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2014-15 വര്‍ഷം വിദ്യാലയത്തില്‍ നിന്നും എസ്.എസ്. എല്‍.സി., പ്ലസ് ടു വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയവരെ ഇതേ ചടങ്ങില്‍ ആദരിക്കുകയും അനുമോദിക്കുകയുമുണ്ടായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജ ബാബു സ്വാഗതം ആശംസിച്ചു.

വിവേകാനന്ദ ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍ അദ്ധ്യക്ഷനായിരുന്നു. വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സുഖേഷ്, വിദ്യാലയ സമിതി സെക്രട്ടറി തിലകന്‍ അയ്യഞ്ചിറ, എന്‍.പി. ശിവന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്. പ്രബോധ്കുമാര്‍, സീമ ജി. മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!