Breaking News

പോസ്റ്റ്മാന്‍ മരിച്ച സംഭവം: ബാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

കോടാലി: ബാറിനു സമീപം റോഡരികില്‍ പോസ്റ്റ്്മാനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ മൂന്ന് ബാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. കോടാലി സീസര്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പത്തുകുളങ്ങര ചക്കിക്കല്ലില്‍ ജെയിംസ് (56), ഒഡിഷ സ്വദേശികളായ അഭയകുമാര്‍ പാലിക് (21), ആനന്ദ് മജ്‌സി (21) എന്നിവരാണ് കൊടകര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 26നാണ് പോസ്റ്റ്മാനായ ജയരാമനെ കോടാലിയിലെ ബാറിനു മുന്നില്‍ തലതകര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാഹനമിടിച്ച് മരിച്ചു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്യലഹരിയിലായിരുന്ന ജയരാമനെ വീല്‍ചെയറില്‍ ഇരുത്തിക്കൊണ്ടുവന്ന് ബാറിനു പുറത്ത് റോഡില്‍ അലക്ഷ്യമായി കൊണ്ടിട്ടതിനാണ് ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്.മരിക്കാനിടയായത് ബാര്‍ ജീവനക്കാരുടെ പ്രവൃത്തിമൂലമാണെന്ന് പോലീസ് പറയുന്നു. കൊടകര സിഐ കെ. സുമേഷ്, എ.എസ്.ഐ. ലോനപ്പന്‍, പോലീസുകായ ജയപാല്‍, ഷാജഹാന്‍, സനീഷ്ബാബു എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.ഇതിനിടെ ജയരാമനെ ഇടിച്ച വാഹനത്തിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മൂന്ന് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നുണ്ട്. ദുരൂഹ സാഹചര്യത്തിലുള്ള മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!