Breaking News

മദ്യവ്യാപാരം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അവസാനിപ്പിക്കണം : ജനകീയ ആക്ഷന്‍ കൗണ്‍സില്‍

mattകോടാലി : പോസ്റ്റ്മാന്‍ ജയരാമനുള്‍പ്പെടെ അനേകരുടെ മരണത്തിന് കാരണമായ മദ്യവ്യാപാരം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അവസാനിപ്പിക്കണമെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പൊതുസമ്മേളനം ആവശ്യപ്പെട്ടു.  ജയറാമിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

കേരള മദ്യനിരോധനസമിതി ജില്ലാ സെക്രട്ടരി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.  ജോയ് കൈതാരത്ത്, ടി.എം.ചന്ദ്രന്‍, കെ.വേണുഗോപാല്‍, അഡ്വ. പി.ജി.ജയന്‍, സി.യു.പ്രിയന്‍, ഉമ്മുകുല്‍സു അസീസ്, വിജയന്‍ ആളൂപറമ്പന്‍, എ.ഡി. സണ്ണി, സുരേഷ് പി.അരിക്കാട്ട്, രത്‌നം അരവിന്ദ്, ടി.എ.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!