Breaking News

കൊടകര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.പി.സി. പരിശീലകന് യാത്രയയപ്പ് നല്കി

കൊടകര : ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിശീലകനായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. സുരേഷിന് വിദ്യാരത്ഥികളും അധ്യാപകരും യാത്രയയപ്പു നല്കി. കൊടകര ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. സോമന്‍ അധ്യക്ഷനായി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ.വി. അമ്പിളി ഉപഹാരം സമ്മാനിച്ചു. പി.ടി.എ.പ്രസിഡന്റ് പി.എം. നാരായണന്‍, വൈസ് പ്രസിഡന്റ് വി.എം. സത്യന്‍, എ.ആര്‍. പ്രിന്‍സിപ്പല്‍ സൗദാമിനി, പ്രധാനാധ്യാപിക പി.കെ. വിജയമ്മ, പി.സി. പരിശീലകന്‍ വി.വി. സതീഷ്, എം.ആര്‍. ആംസന്‍ എന്നിവര്‍ സംസാരിച്ചു. റിപ്പോര്‍ട്ട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!