Breaking News

ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ മെഗാ ഷൂട്ട് ഔട്ട് മേള വെള്ളിയാഴ്ച .

കൊടകര : ലോക കപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശം അലതല്ലുന്ന ഈ വേളയില്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂള്‍ ഫുട്‌ബോള്‍ ക്ലബ് വിദ്യാര്‍ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി ഒരു ഫുട്‌ബോള്‍ മെഗാ ഷൂട്ട് ഔട്ട് മേള സംഘടിപ്പിക്കുന്നു. ജൂണ്‍ 20 വെള്ളിയാഴ്ച 1.30 നാണ് മത്സരം .

ശ്രീ കൃഷ്ണ ഹൈ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടത്തുന്ന ഈ ഷൂട്ട് ഔട്ട് മേളയിലെ മത്സരങ്ങള്‍ സിംഗിള്‍ നോക്ക് ഔട്ട് രീതിയിലായിരിക്കും . മത്സരാര്‍ത്ഥി ഒരേ സമയം ഗോളിയും ഷൂട്ടറും ആയിരിക്കും . വിജയികള്‍ക്ക് സമ്മാനമായി കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!