Breaking News

പോസ്റ്റ്മാന്‍ ജയരാമന്റെ മരണം : ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ്ണ നടത്തി

dharnaകോടാലി :കോടാലിയിലെ ജയരാമന്റെ ദുരൂഹമരണത്തെ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുക, അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തി.  കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മനുഷ്യാവകാശ സംരക്ഷണകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.  കെ.വേണുഗോപാല്‍, കെ.നന്ദകുമാര്‍, പഞ്ചായത്തംഗം ഉമ്മുകുല്‍സു അസീസ് എന്നിവര്‍ പ്രസംഗിച്ചു. സി.യു.പ്രിയന്‍ സ്വാഗതവും എ.കെ.പുഷ്പാകരന്‍ നന്ദിയും പറഞ്ഞു.  ശിവരാമന്‍ പോതിയില്‍, എന്‍.പി.ഓനച്ചന്‍, കെ.കൃഷ്ണകുമാര്‍, രത്‌നം അരവിന്ദ്, ആന്റു ചെമ്മിഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!