Breaking News

ഫുട്‌ബോള്‍ ആവേശമുണര്‍ത്തി മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ ഷൂട്ട് ഔട്ട് മേള

shoot out mellaമറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈസ്കൂളില്‍ ഫുട്ബോള്‍ ക്ലബിന്‍റെ ആഭിമുഖ്യത്തില്‍  നടന്ന  ഷൂട്ട്‌ ഔട്ട്‌ മേള ശ്രദ്ധേയമായി . കുരുന്നു കായികതാരം ശ്രീരാഗിന് ഫുട്ബോള്‍ നല്‍കികൊണ്ട് ഹെഡ്മിസ്ട്രസ്  എം മഞ്ജുള , ഷൂട്ട്‌ ഔട്ട്‌ മേള ഉദ്ഘാടനം ചെയ്തു .

മൂന്ന്‍ വിഭാഗങ്ങളായി നടന്ന വാശിയേറിയ മത്സരത്തില്‍ പ്രൈമറി വിഭാഗത്തില്‍ ആദിത്യന്‍ കെ യും  സെക്കണ്ടറി സ്കൂള്‍ വിഭാഗത്തില്‍ അമല്‍ വില്‍സനും  വിജയിയായി , നാട്ടുകാര്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ നിജോ സി ജെ ക്കാണ് ഒന്നാം സ്ഥാനം . വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെ   നൂറ്റി നാല്‍പത്തി രണ്ട് കായികതാരങ്ങള്‍ ഷൂട്ട്‌ ഔട്ട്‌ മേളയില്‍ പങ്കെടുത്തു .

വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡും സി .കെ രഘുനാഥ് വിതരണം ചെയ്തു .  ജില്ലാ പഞ്ചായത്ത് അംഗം ജയ്മോന്‍ ജോസഫ്‌ ,പ്രവീണ്‍ എം കുമാര്‍ , പി ഡി ഷോളി , ബിജു വര്‍ഗീസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു .Shootout

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!