Breaking News

ആറ്റപ്പിള്ളിപാലത്തിന്റെ അപ്രോച്ച്‌റോഡ് തകര്‍ന്നു.

attappilly 01കൊടകര : കുറുമാലിപ്പുഴയ്ക്കുകുറുകെ മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളിപാലത്തിന്റെ നാട്ടുകാര്‍ നിര്‍മിച്ച അപ്രോച്ച്‌റോഡ് തകര്‍ന്നു. മററത്തൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പാലത്തിലേക്കുകടക്കുന്നതിന്റെ ഇടതുഭാഗമാണ് പൂര്‍ണമായും താഴേക്ക് ഇടിഞ്ഞത്.

പാലംപണി പൂര്‍ത്തിയായിട്ട് കാലമേറെയായെങ്കിലും അപ്രോച്ച്‌റോഡ് നിര്‍മാണം നടന്നിരുന്നില്ല. നാട്ടുകാര്‍ ഇടപെട്ട് അവരുടെ നേതൃത്വത്തില്‍തന്നെ പണംകണ്ടെത്തിയാണ് അപ്രോച്ച് റോഡ് നിര്‍മിച്ചത്. ഇതിലൂടെയാണ് വാഹനങ്ങള്‍ യാത്രചെയ്തിരുന്നത്. നന്തിപുലം, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍, മുപ്ലിയം, പാലപ്പിള്ളി എന്നിവിടങ്ങളില്‍നിന്നും കൊടകരയിലേക്ക് വരാനുള്ള ഏറ്റവും എളുപ്പമാര്‍ഗംകൂടിയാണ് ഈ പാലം.

attappilly 02പാലംപണിക്ക് ലഭിച്ച തുക പാലംപണിയുടെ നിര്‍മാണത്തോടെ കഴിയുകയും അപ്രോച്ച്‌റോഡിന് ഫണ്ടില്ലാതിരുന്നതും കരാറുകാരനെ പണിതുടരുന്നതില്‍നിന്നും പിന്‍വാങ്ങിപ്പിച്ചു. റോഡുനിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്നും ഉടന്‍ നിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ജനകീയ സമിതിയും മുറവിളികൂട്ടിയെങ്കിലും റോഡ്‌നിര്‍മാണം നടന്നില്ല.

attappilly 03കാല്‍നൂറ്റാണ്ടുകാലത്തെ സ്വപ്നമായിരുന്നു ആറ്റപ്പിള്ളിപാലം എന്നത്. പാലംവന്നെങ്കിലും പാലത്തിലേക്ക് കയറാന്‍ റോഡില്ലാത്തത് നാട്ടുകാരെ ഏറെ ദുരിതത്തിലാക്കി. അപ്രോച്ച് റോഡ് തകര്‍ന്നത് വാഹനയാത്രികരേയും കാല്‍നടയാത്രക്കാരേയും ഏറെ ദുരിതത്തിലാക്കിയിരിക്കയാണ്. വിദ്യാര്‍ഥികളടക്കം ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് ഈ പാലത്തിലൂടെ യാത്രചെയ്യുന്നത്. അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ഇവിടെ ശയനപ്രദക്ഷിണം നടത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!