Breaking News

കുറുംകുഴല്‍വിദ്വാന്‍ പഴവര ഗോവിന്ദന്‍കുട്ടിനായര്‍ക്ക് സുവര്‍ണഹാരസമര്‍പ്പണം

Govindankutty Nairതൃശൂര്‍: കുറുംകുഴല്‍ വിദ്വാന്‍ പഴവര ഗോവിന്ദന്‍കുട്ടി നായരുടെ എണ്‍പതാംപിറന്നാള്‍ ആഘോഷവും സുവര്‍ണഹാരസമര്‍പ്പണവും  2014 ജൂണ്‍ 29 ന് ഞായറാഴ്ച പട്ടിക്കാട് പാണഞ്ചേരി പഞ്ചായത്ത് ഹാളില്‍ നടക്കും.

കേരളത്തിലെ ക്ഷേത്രവാദ്യകലാരംഗത്ത് കഴിഞ്ഞ 6 പതിറ്റാണ്ടായി നിറസാന്നിധ്യമായ ഇദ്ദേഹത്തെ നാട്ടുകാരും വിവിധക്ഷേത്രക്ഷേമസമിതികളും സഹൃദയരും സഹപ്രവര്‍ത്തകും ചേര്‍ന്നാണ് അനുമോദിക്കുന്നത്.രാവിലെ 8.30 ന് നടക്കുന്ന അനുമോദനസമ്മേളനം എം.പി.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിക്കും.പാറമേക്കാവ്‌ദേവസ്വം പ്രസിഡണ്ട് കെ.മനോഹരന്‍ സുവര്‍ണഹാരസമര്‍പ്പണം നടത്തും.

തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പ്രൊ.എം.മാധവന്‍കുട്ടി ഗോവിന്ദന്‍കുട്ടിനായരെ പരിചയപ്പെടുത്തും.പെരുവനം കുട്ടന്‍മാരാര്‍ മംഗളപത്രസര്‍പ്പണവും കിഴക്കൂട്ട് അനിയന്‍ മാരാര്‍ കീര്‍ത്തിഫലകസമര്‍പ്പണവും നടത്തും. ഉച്ചക്ക് 1 ന് അജീഷ്‌നമ്പൂതിരി, അനീഷ് നമ്പൂതിരി എന്നിവരുടെ ഇരട്ടത്തായമ്പക, 2.30 ന് പെരുവനം സതീശന്‍മാരാരുടെ കേളി, കിഴക്കുംപാട്ടുകര കുട്ടന്റെ കൊമ്പ്പറ്റ്, വെളപ്പായ നന്ദനന്‍ നയിക്കുന്ന കുറുംകുഴല്‍പറ്റ്, വൈകീട്ട് 4 ന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം എന്നിവയാണ് പരിപാടികള്‍.

പത്രസമ്മേളനത്തില്‍ കിഴക്കൂട്ട് അനിയന്‍ മാരാര്‍,ചേറൂര്‍ രാജപ്പന്‍ മാരാര്‍,പട്ടിക്കാട് അജി,കുറ്റുമുക്ക് ശിവന്‍,കൊടകര ഉണ്ണി എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!