Breaking News

വംശനാശ ഭീഷിണി നേരിടുന്ന പക്ഷികളുടെ ആവാസവ്യവസ്ഥ അനുമതി കൂടാതെ നശിപ്പിച്ചു.

കേരള ഫീഡ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും വനം വകുിന്റെയോ, പ്രാദേശിക സമിതിയുടേയോ അനുമതി കൂടാതെ മരങ്ങള്‍ മുറിച്ചപ്പോൾ
കേരള ഫീഡ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും വനം വകുിന്റെയോ, പ്രാദേശിക സമിതിയുടേയോ അനുമതി കൂടാതെ മരങ്ങള്‍ മുറിച്ചപ്പോൾ

കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനു സമീപം കല്ലേറ്റുകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്കിനു മുന്‍വശം കേരള ഫീഡ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും വനം വകുിന്റെയോ, പ്രാദേശിക സമിതിയുടേയോ അനുമതി കൂടാതെ മരങ്ങള്‍ മുറിച്ചതുമൂലം വംശനാശ ഭീഷിണി നേരിടുന്ന ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേചറിന്റെ റെഡ് ഡാറ്റാ ലിസ്റ്റില്‍ പെടുന്ന ഓറിയന്റല്‍ ഡാര്‍ട്ടര്‍ (ചേരകോഴി)വിവിധയിനം കൊക്കുകള്‍ തുടങ്ങിയ നിരവധി പക്ഷികളുടെ ആവാസകേന്ദ്രമാണ് ഇന്ന് കേരള ഫീഡ്‌സ് അധികൃതര്‍ നിയമത്തെ നോക്കുകുത്തിയാക്കി മരംമുറി നടത്തിയിട്ടുള്ളത്.

വര്‍ഷങ്ങളായി ഇവിടെ പക്ഷികള്‍ പ്രജനനകാലമായാല്‍ വന്നെത്തുകയും പ്രജനനം നടത്തി പോകുകയും പതിവാണ്. ഇതിനുമുമ്പും ഇവിടെ മരംമുറിക്ക് ശ്രമം ഉണ്ടായാേള്‍ നാട്ടുകാര്‍ വനംവകുിനും മറ്റും പരാതി നല്‍കുകയും മരം മുറി അവസാനിിച്ചതുമാണ്. അതിനുശേഷം ഇവിടെ പക്ഷികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പക്ഷികൂടുകള്‍ കണ്ടെത്തിയ സ്ഥലമെന്ന് ഖ്യാതി കല്ലേറ്റുംകരയ്ക്കുണ്ട്. കേരളത്തിലെ നിരവധി പക്ഷി നിരീക്ഷകര്‍ ഇവിടെ വന്ന് പക്ഷികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കേരള ഫീഡ്‌സ് അധികൃതരുടെ ക്രൂരമായ ഈ വിനോദം.

ഇതുമൂലം പ്രജനനസമയത്ത് കുഞ്ഞുങ്ങളോടുകൂടിയ കൂടുകള്‍ നിലത്ത് വീണ് ചിതറി കിടക്കുന്ന കാഴ്ച വളരെ ദയനീയമാണ്. ഇതറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയും സോഷ്യല്‍ ഫോറസ്ട്രിഅധികൃതര്‍ക്കും സംസ്ഥാന വനംവകുിന്റെ വന്യജീവി വിഭാഗം തലവനും പരാതി ഫോണിലൂടെ വിളിച്ചു പറഞ്ഞതുമൂലം ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ സദാനന്ദന്‍ നേരിട്ട് വരികയും മരം മുറി തടയുകയും കേരള ഫീഡ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ടി വിഷയത്തില്‍ ആളൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിതസമിതി സെക്രട്ടറി റാഫി പരാതി വനം വകുിന് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ആളൂര്‍ നോര്‍ത്ത് മേഖല കമ്മറ്റി പ്രസിഡണ്ട് പി. ബി. വിഷ്ണുദാസ്, യൂണിറ്റ് സെക്രട്ടറി സനൂപ് എന്നിവര്‍ പ്രതിഷേധം അറിയിച്ചു. വിധ സാംസ്‌കാരിക സംഘടനകള്‍ പ്രതിഷേധം രേഖടെുത്തി. കുറ്റക്കാര്‍ക്കെതിരെ വനംവകുിന്റെ ഒന്നാം ഷെഡ്യൂളില്‍ പെടുന്ന ചേരകോഴികളെ അടക്കമുള്ള പക്ഷികളെ കൊന്നൊടുക്കിയ അധികൃതര്‍ക്കെതിരെ വന്യജീവി നിയമം അനുശാസിക്കുന്ന പരമാവധി നിയമങ്ങള്‍ ഉള്‍ടെുത്തികൊണ്ട് കേസ് ചാര്‍ജ് ചെയ്യണമെന്ന് റാഫി ആവശ്യട്ടെു.

ഈ വിഷയത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെങ്കില്‍ നിയമപടികള്‍ക്കായി കോടതിഹരിത ട്രിബ്യൂണല്‍ അടക്കം വിവിധ കേന്ദ്രങ്ങളെ സമീപിക്കുവാനും ഹരിത സമിതിയോഗം തീരുമാനിച്ചു. ഇതിനുമുമ്പും ഇവിടെ മരം മുറി നടന്നാേള്‍ ഹൈകോടതിയില്‍ അടക്കം പൊതുതാല്‍പര്യഹര്‍ജി നല്‍കുകയും നടപടി ഉണ്ടായിട്ടുള്ളതുമാണ്. അവിടെയാണ് നിയമത്തെ നോക്കുകുത്തിയാക്കി കേരള ഫീഡ്‌സ് അധികൃതരുടെ നിയമലംഘനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!