Breaking News

ഐശ്വര്യ സമൃദ്ധിക്കായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ആഘോഷിച്ചു

കേരളീയഭവനങ്ങളില്‍ കര്‍ക്കിടകമാസത്തില്‍ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാന്‍ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കര്‍ഷകര്‍ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെല്‍ക്കതിര്‍ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേര്‍പ്പെട്ടവര്‍ക്കെല്ലാം അതിന്റെ നല്ല പങ്കുലഭിക്കുമെന്നാണ് ഇതിനു പിന്നിലുള്ള വിശ്വാസം.

ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാര്‍ഷികപ്രവര്‍ത്തനത്തിനിടയില്‍ ഒരേ പ്രാര്‍ഥനയാണുള്ളത്. ‘നിറ’യെന്നും ‘പൊലി’യെനും. ‘ഇല്ലം നിറ’ (വീടുനിറയട്ടെ), ‘വല്ലം നിറ’ (കുട്ട നിറയട്ടെ). ‘കൊല്ലം നിറ’ (വര്‍ഷം മുഴുവന്‍ നിറയട്ടെ), ‘പത്തായം നിറ’ , ‘നാടുപൊലി’ , ‘പൊലിയോപൊലി’ എന്നിങ്ങനെ പോകുന്ന ആ പ്രാര്‍ഥന. ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കറ്റകളില്‍ നിന്ന്, നിറ നിറ, പൊലി പൊലി, എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വരുന്ന കതിര്‍ക്കുലകള്‍ വീടിന്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയില്‍ നെയ്ത് തൂക്കും. ഇത് അടുത്ത വര്‍ഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിര്‍ത്തിയിരിക്കും.

പുതുകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറയോടനുബന്ദിച്ചു നെല്‍ക്കതിരുകള്‍ എഴുന്നള്ളിക്കുന്നു.
പുതുകാവ് ദേവി ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറയോടനുബന്ദിച്ചു നെല്‍ക്കതിരുകള്‍ എഴുന്നള്ളിക്കുന്നു.

കൊടകര : പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ ഇല്ലംനിറയും, തൃപുത്തരിയും വെള്ളിയാഴ്ച്ച ആചാരപൂര്‍വ്വം നടന്നു. ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങിന്, ദേവസ്വം സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, പ്രസിഡന്റ് എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി എം.എസ് രാമന്‍ നമ്പൂതിരി  നെല്‍  കതിരുകളുമായി  പ്രവേശിക്കുന്നു
വയലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി എം.എസ് രാമന്‍ നമ്പൂതിരി നെല്‍ കതിരുകളുമായി പ്രവേശിക്കുന്നു

നെല്ലായി : വയലൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇല്ലം നിറ  നടത്തിമേല്‍ശാന്തി എം. എസ് രാമന്‍ നമ്പൂതിരി  ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!