
കൊടകര: മഴ കനത്തതോടെ കൊടകര, മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരപ്രദേശങ്ങളും വെള്ളക്കെട്ടിലായി. പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് ഗതാഗതത്തിന് തടസ്സമായി. കൊടകര പഞ്ചായത്തിലെ െവല്ലപ്പാടി കാവനാട് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഇതുവഴിയുള്ള യാത്ര മുടക്കി.
രാവിലെ സ്‌കൂളിലേക്കു പോകാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് റോഡുകളെ ആശ്രയിക്കേണ്ടിവന്നു. ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത വിധത്തിലാണ് ഇവിടെ റോഡില്‍ വെള്ളം പൊങ്ങിയത്.
വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം, ചെമ്പുച്ചിറ, ചാഴിക്കാട്, മന്ദരപ്പിള്ളി പ്രദേശങ്ങളില്‍ പാടങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ വാഴത്തോട്ടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മൂന്നുമുറി ചേലക്കാട്ടുകരയില്‍നിന്നും മാങ്കുറ്റിപ്പാടത്തേക്കുള്ള റോഡിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലായതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി.
റിപ്പോര്‍ട്ട് : മാതൃഭൂമി.
ഫോട്ടോ : ലോനപ്പന്‍ കടമ്പോട്