Breaking News

അനുമോദനസമ്മേളനവും സെമിനാറും നടത്തി

DSC08292കൊടകര; അപ്പോളൊടയേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ വാര്‍ഷികത്തോടുബന്ധിച്ച് അനുമോദനസമ്മേളനവും സെമിനാറും നടത്തി. സി.പി.എം.ജില്ലാസെക്രട്ടറി എസി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു.സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബിജോണ്‍ നവലിബറല്‍ നയങ്ങളും പുതിയ വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി.

എസ്.ഗിരീഷ്, കെ.മുരളീധരന്‍, അഡ്വ.നഗരേഷ്, എ.എന്‍.രാജന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ചടങ്ങില്‍ ഉന്തവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.ജോസ്‌മോന്‍, ഇ.കെ.കൃഷണന്‍ കെ.കെ.രാമചന്ദ്രന്‍, സി.എ.രാജീവ് എന്നവര്‍ പ്രസംഗിച്ചു. വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുന്ന വാര്‍ഷിക സമ്മേളനം സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. എം.എം.വര്‍ഗീസ് അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!