നെല്ലായി : നെല്ലായി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന അഴിമതിക്കും, മെമ്പര്‍ഷിപ്പ് വിതരണ ക്രമക്കേടിനും, ബാങ്കിലെ ജീവനക്കാരെ മാനസ്സികമായി പീഡിപ്പിക്കുന്ന പ്യൂണിനും, മുന്‍ പ്രസിഡന്റിനും എതിരെ ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ബി.ജെ.പി. ജില്ല ജനറല്‍ സെക്രട്ടറി എ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നിയോജക മണ്ഡലം കണ്‍വീനര്‍ പി.കെ. ബാബു മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ സുരേഷ് മേനോന്, വിജയന് മേപ്രത്ത്, രാമദാസ് വൈലൂര്‍, കെ. സിദ്ധാര്ത്ഥന്, എന്‍.ആര്. റോഷന്, കെ.എസ്. വൈശാഖ്, കെ.വി. സുഭാഷ്, കെ.ആര്. ശ്രീരാമന് എന്നിവര്‍ പ്രസംഗിച്ചു.