Breaking News

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോണ്‍ഗ്രസ് ജന്മദിനവും ആഘോഷിച്ചു

KDA Apollo Tyres Youth Congressകൊടകര : മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോണ്‍ഗ്രസിന്റെ ജന്മദിനവും ആഘോഷിച്ചു. കെ.പി.സി.സി.യുടെ ‘മദ്യസംസ്‌കാരം മരണ സംസ്‌കാരം’ എന്ന ആശയത്തെ ചുവടുപിടിച്ച് യൂത്ത് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ക്വിറ്റ് ആല്‍ക്കഹോള്‍ – മദ്യവിമുക്തമായ കൊടകര എന്ന സന്ദേശവുമായ് ബോധവല്‍ക്കരണം നടത്തി. മദ്യം മയക്കാത്ത മലയാള മണ്ണിനായി എന്ന സന്ദേശം ഉള്‍ക്കൊണ്ട നോട്ടീസ് വിതരണവും നടത്തി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന്‍ പൊന്‍മിനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പല്ലിശേരി പതാക ഉയര്‍ത്തി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.  പ്രനിലാ ഗിരീശന്‍, വി.ആര്‍. രഞ്ജിത്, ഷൈന്‍ മുണ്ടയ്ക്കല്‍, വിനയന്‍ തോട്ടാപ്പിള്ളി, ഷാജു മാളിയേക്കല്‍, സലീഷ് ശിവന്‍, വി.ആര്‍. പ്രീതിന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!