Breaking News

നമ്മുടെ കൊടകര ഓണാഘോഷത്തിന്റെ നിറവില്‍

കൊടകര : സൗഹൃദ കലാവേദിയുടെ ഏഴാമത് അഖിലകേരള ഓണംകളിമത്സരം 8 ന് ഉച്ചതിരിഞ്ഞ് കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

കൊടകര : ഗാന്ധിനഗര്‍ ഏകലവ്യകലാകായികസമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്തംമ്പര്‍ 7 ന് ഓണാഘോഷം നടക്കും. വൈകീട്ട് 3 മുതല്‍ ഉറിയടി, തലയിണത്തല്ല്, കസേരക്കളി, സൂജിയും നൂലും കോര്‍ക്കല്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഉണ്ടാകും. കൊടകര സി.ഐ. കെ.സുമേഷ് സമ്മാനദാനം നടത്തും. പി.എല്‍.ജെയിംസ് മുഖ്യതിഥിയാകും.

കൊടകര:മറ്റത്തൂര്‍  വിവേകാനന്ദ ആര്‍ട്‌സ്ആന്റ് സ്‌പോര്‍ട്‌സ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ 10 ന് ഉച്ചതിരിഞ്ഞ് 2 മണിമുതല്‍ മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയില്‍ ഓണംകളിമത്സരം നടക്കും. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തഗം കെ. പ്രസാദ് അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി എം.വി മധുസൂദനന്‍ മുഖ്യ പ്രഭാഷണം നടത്തും. നിസരി കലാഭവന്‍ നടവരമ്പ്, നടന കലാവേദി കാട്ടൂര്‍ എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

കൊടകര : അവിട്ടപ്പിള്ളി ക്ലബ്ബ് ഓഫ് കാര്‍ണിവലിന്റെ ഓണസമ്മാനം പരിപാടി  അവിട്ടപ്പിള്ളി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു.സിനിമാ  താരം ടോണി  ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ. അരിവിതരണോദ്ഘാടനം ചെയ്തു.  ജയേഷ് കലാഭവനെ ചടങ്ങില്‍  ആദരിച്ചു. ആലില ജ്യോതിഷം കെ. രവീന്ദ്രന്‍ ചികിത്സാസഹായം വിതരണം ചെയ്തു.

കൊടകര : ഈ വര്‍ഷത്തെ ഓണത്തിന്റെ ഭാഗമായി ഡ്രാഗണ്‍ ബോയ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, അംഗനവാടി, നന്മ ബാലസംഘം, കുടുംബശ്രീകളായ ശ്രീരാഗം, പുഞ്ചിരി, കാവിലമ്മ എന്നിവര്‍ സംയുക്തമായി ഓണാഘോഷ പരിപാടികള്‍ നടത്തും.കൊടകര കാവില്‍പാടം അംഗന്‍വാടിക്കുസമീപം നടക്കുന്ന ആഘോഷ പരിപാടികള്‍ ചൊവ്വാഴ്ച രാവിലെ 9ന് ആരംഭിക്കും. ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.ബബീഷ് ഉദ്ഘാടനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ തോട്ടാപ്പിള്ളി അദ്ധ്യക്ഷനാവും. വടംവലി, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, പൂക്കളമത്സരം, കൂടാതെ നിരവധി കലാ-കായിക മത്സരങ്ങളും ഇതോടൊപ്പം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!