കൊടകര:എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് നേതൃത്വത്തില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം അലവന്‍സ് ആയിരം രൂപ വിതരണം ചെയ്യുക , തൊഴിലും, കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.
സി.പി.ഐ.(എം) ലോക്കല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു. റോസിലികുര്യന് അദ്ധ്യക്ഷത വഹിച്ചു. ടി.എ. ഉണ്ണികഷ്ണന്‍, പി.കെ.രാജന്, ബിന്ദുഅശോകന് എന്നിവര്‍ പ്രസംഗിച്ചു.