Breaking News

101 മണിക്കൂര്‍ ലക്ഷ്യമിട്ട് ശുകപുരം ദിലീപ് നയിക്കുന്ന മാരത്തോണ്‍ ഇരട്ടത്തായമ്പക നെല്ലായിയില്‍

DILEEP SUKAPURAM (11)കൊടകര: 101 മണിക്കൂര്‍ ലക്ഷ്യമിട്ട് ശുകപുരം ദിലീപ് നയിക്കുന്ന മാരത്തോണ്‍ ഇരട്ടത്തായമ്പക 10 ന് നെല്ലായി കൊളത്തൂര്‍ തൂപ്പങ്കാവ് ദേവീക്ഷേത്രസന്നിധിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.2011 ല്‍ 25 മണിക്കൂര്‍ തായമ്പക കൊട്ടി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ദിലീപ് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

നാദബ്രഹ്മം 2014 എന്ന പേരിലുള്ള  തായമ്പകോത്സവത്തിനുമുന്നോടിയായി 9 ന് വൈകീട്ട് 3 മുതല്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനം സി.എന്‍.ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും.സി.രവീന്ദ്രനാഥ് എം.എല്‍.എ അധ്യക്ഷത വഹിക്കും.പാലക്കാട് ശ്രീറാം മുഖ്യപ്രഭാഷണം നടത്തും.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ മുഖ്യാതിഥിയാകും.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്‌കരന്‍നായര്‍ ഉപഹാരസമര്‍പ്പണം നടത്തും.

തുടര്‍ന്ന് വൈകീട്ട് 7 മുതല്‍ തായമ്പകയില്‍ ഇന്ന് നിലനില്‍ക്കുന്ന പതികാലം പുതിയരീതിയില്‍ വലിയപതികാലം എന്ന പേരില്‍ ദിലീപ് രംഗത്ത് അവതരിപ്പിക്കും.10 ന് രാവിലെ 7 ന് അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയോടെ തായമ്പകസമര്‍പ്പണത്തിന് തുടക്കമാകും.തുടര്‍ന്ന് പെരുവനംകുട്ടന്‍മാരാര്‍ ആദ്യതായമ്പകക്ക് കാലമിട്ട്  തായമ്പകസമര്‍പ്പണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് സദനം വാസുദേവന്‍,കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍, കലാമണ്ഡലം ബലരാമന്‍, ശുകപുരം രാധാകൃഷ്ണന്‍, പോരൂര്‍ ബ്രദേഴ്‌സ്,തൃത്താല ശങ്കരകൃഷ്ണന്‍,കേശവദാസ്,  കല്‍പ്പാത്തി ബാലകൃഷ്ണന്‍, പനമണ്ണ ശശി,ചെറുതാഴം ചന്ദ്രന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി,ആറങ്ങോട്ടുകര ശിവന്‍തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക തായമ്പകക്കാര്‍ക്കൊപ്പവും ദിലീപ് വേദി പങ്കിടും.

കൊടകര മേളകലാസംഗീതസമിതി, കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രം,ആനന്ദപുരം ഹരിശ്രീ വാദ്യകലാക്ഷേത്രം എന്നീ വാദ്യകലാകേന്ദ്രങ്ങളിലെ കലാകാരന്‍മാരും തായമ്പകസമര്‍പ്പണത്തില്‍ പങ്കെടുക്കും.പത്രസമ്മേളനത്തില്‍ ശുകപുരം ദിലീപ്, കൊടകര ഉണ്ണി, വടുതല നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!