Breaking News

ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉപരോധ സമരം നടത്തി

KDA BJP Road Uparothichuകൊടകര : മറ്റത്തൂര്‍ കുഴിക്കാണി പാലത്തിന്റെ പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും റോഡുകള്‍ റീടാറിംഗ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉപരോധ സമരം നടത്തി. സമരത്തിന് ബി.ജെ.പി. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ബിനോയ് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. മുന്‍ നിയോജക മണ്ഡലം സെക്രട്ടറി എം.കെ. കൃഷ്ണകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. നേതാക്കളായ സുനില്‍ കുമാര്‍ ചിന്നങ്ങത്ത്, ചന്ദ്രന്‍ വെട്ടിയാട്ടില്‍, പി. വി. പ്രസന്ന കുമാര്‍, സുരേഷ് പോണോളി, സുബ്രഹ്മണ്യന്‍ വി. കെ., ടി.വി. പ്രജിത്ത്, പ്രദീപ്. വി. എസ്., ദിലീഷ് കുമാര്‍ സി. കെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!