
കൊടകര : എ.എല്‍. പി.എസ്. ആലത്തൂര്‍ സ്‌കൂളില്‍ ഡ്രൈവേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ഡ്രൈവര്‍മാരായ രക്ഷിതാക്കളെ ആദരിച്ചു. നിരവധി വര്‍ഷങ്ങളായി ആലത്തൂര്‍ പ്രദേശത്ത് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരായ മനോജ്. എന്‍. കെ., രതീഷ്. എന്‍.എ., പ്രദീപ്. എം. കെ. എന്നിവരെയാണ് സ്‌കൂള്‍ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ആദരിച്ചത്.
പി.ടി.എ. പ്രസിഡണ്ട് പി. കെ. സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എം.ഡി.ലീന, സ്റ്റാഫ് പ്രതിനിധി സിജി അനൂപ്, സ്റ്റാഫ് സെക്രട്ടറി പി.എം. ജിന്‍സ, എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളും ഡ്രൈവേഴ്‌സും തമ്മില്‍ അഭിമുഖ സംഭാഷണം നടന്നു.