
കൊടകര : ലോകസൈക്കിള്‍ ദിനാചരണത്തോടനുബന്ധിച്ച് ആലത്തൂര്‍ എ.എല്‍.പി.എസ്. വിദ്യാലയത്തില്‍ സെമിനാറും സൈക്കിള്‍ ചവിട്ട് പരിശീലനവും നടത്തി. സൈക്കിള്‍ ദിനാചരണപരിപാടി പറപ്പൂക്കര ഗ്രാമപഞ്ചായത്തംഗം ടി.എം. പ്രബിന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന ,സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരവുമായ എ.എം. സുമേഷ്, അദ്ധ്യാപകരായ എന്‍.എസ്. സന്തോഷ് ബാബു, സി.ജി. അനൂപ് , കെ.കെ. ഷീല എന്നിവര്‍ പ്രസംഗിച്ചു.