
കൊടകര : ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ മംഗള്‍യാന്‍ ദൗത്യവിജയം വിവിധപരിപാടികളോടെ ആഘോഷിച്ചു. ഐ.എസ്.ആര്‍.ഒ. യിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് എല്ലാ കുട്ടികളും അഭിനന്ദന കത്തുകള്‍ എഴുതി. മഹത്തായ നേട്ടത്തിന്റെ മുന്‍നിരക്കാരായവരെ കുട്ടികള്‍ ഹൃദയത്തിന്റെ ഭാഷയില്‍ കത്തിലൂടെ അഭിനന്ദിച്ചു.
ചൊവ്വാപര്യവേഷണത്തെപറ്റി സി.ജി. അനൂപ് സംസാരിച്ചു. തുടര്‍ന്ന് മധുരവിതരണം നടത്തി. കുട്ടികള്‍ തയ്യാറാക്കിയ ആല്‍ബത്തിന്റെ ഉദ്ഘാടനം കെ.കെ. ഷീല നിര്‍വ്വഹിച്ചു. കുട്ടികള്‍ക്ക് വിവിധ സംഘടനകള്‍ മധുരവിതരണം നടത്തി. ചടങ്ങില്‍ എന്‍.എസ്. സന്തോഷ് ബാബു സ്വാഗതവും പി.കെ. സുനിത നന്ദിയും പറഞ്ഞു.