ചെമ്പുചിറ: മഹാദേവക്ഷേത്രത്തില്‍ ആയുധ പൂജയും പുസ്തക പൂജയും 1 നു വൈകീട്ട് 5 മണിക്ക് ആരംഭിക്കും.വിദ്യാരംഭം 3നു രാവിലെ 7.30 മുതല്‍10 വരെ. ഗുരുവായൂര്‍,ചോറ്റാനിക്കര മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ കൃഷ്ണന് നമ്പൂതിരി,ക്ഷേത്രം മേല്‍ശാന്തി ജയലാല്‍ ശാന്തി എന്നിവര്‍ എഴുത്തിനിരുത്തല്‍ ചടങ്ങിനു ആചാര്യന്മാരാവും.
കൊരേച്ചാല്‍ കിരാത പാര്‍വ്വതി ക്ഷേത്രം.
കൊരേച്ചാല്‍: കിരാതപാര്‍വ്വതി ക്ഷേത്രത്തില്‍ 1 നു വൈകുന്നേരം 5 മണിക്ക് ആയുധ പൂജയും പുസ്തക പൂജയും ആരംഭിക്കും.ക്ഷേത്രം തന്ത്രി അഴകത്ത് വിഷ്ണു നമ്പൂതിരി,മേല്‍ശാന്തി ശ്രീനാഥ് എംബ്രാന്തിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ.മോഹന്‍ദാസ്മാസ്റ്റര്‍, റിട്ടയേഡ് എച്ച്.എം. ദാമോദരന്‍ മാസ്റ്റര്‍,യുവകവി സുഭാഷ് മൂന്നുമുറി എന്നിവര്‍ കുരുന്നുകളുടെ നാവില്‍ ഹരിശ്രീ കുറിക്കും.