Breaking News

പൂനിലാര്‍ക്കാവില്‍ ആദ്യാക്ഷരം കുറിക്കാന്‍ നിരവധി കുരുന്നുകളെത്തി

Poonilarkavil Ezhuthiniruthuകൊടകര : വിദ്യയുടേയും വിജ്ഞാനത്തിന്റേയും പുണ്യദിനമായ വിജയദശമിനാളില്‍ പൂനിലാര്‍ക്കാവ് ദേവീക്ഷത്രത്തിലെ സരസ്വതി മണ്ഡപത്തിനുമുന്‍പില്‍ കുരുന്നുകള്‍ ആദ്യാക്ഷത്തിന്റെ അമൃത് നുകര്‍ന്നു. സംസ്‌കൃത അധ്യാപകന്‍ കാഞ്ഞിരമഠത്തില്‍ ശങ്കരനാരായണന്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സരസ്വതി മണ്ഡപത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പൂജയെടുപ്പും എഴുത്തിനിരുത്തല്‍ ചടങ്ങും. കുരുന്നുകളുടെ കുഞ്ഞുനാവില്‍ സ്വര്‍ണ്ണമോതിരംകൊണ്ട് ഹരിശ്രീ കുറിച്ചു. നിരവധി ഭക്തരും മണ്ഡപത്തിനുമുന്‍പില്‍ മണലില്‍ അക്ഷരമെഴുതി അറിവിന്റെ അനുഭൂതി നുകര്‍ന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിതാനിച്ചിരുന്ന പഴക്കുലകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്തു.

പഞ്ചവാദ്യം മദ്ദളം അരങ്ങേറ്റം
കൊടകര: മേളകലാസംഗീത സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചവാദ്യത്തിലെ മദ്ദളത്തില്‍ പരിശീലനം നടത്തിയ വിദ്യാര്‍ഥികളുടെ അരങ്ങേറ്റം പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രസിധിയില്‍ നടു.പെരിങ്ങോട് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച 4 പേരാണ് പഞ്ചവാദ്യത്തിന്റെ  മൂാംകാലം മുതല്‍ കൊ’ി അരങ്ങേറിയത്.

അരങ്ങേറ്റത്തിന് തിമില, ഇടയ്ക്ക,കൊമ്പ്, ഇലത്താളം എിവയില്‍ യഥാക്രമം തൃക്കൂര്‍ രാജന്‍ മാരാര്‍,പുതുക്കോട് പത്മനാഭന്‍മാരാര്‍, കല്ലേങ്ങാ’് ബാലകൃഷ്ണന്, പറമ്പില്‍ നാരായണന്‍ എിവര്‍ നേതൃത്വം നല്‍കി.പെരിങ്ങോട് ഉണ്ണികൃഷ്ണനും ശിഷ്യര്‍ക്കും സംഗീത സമിതി പ്രസിഡണ്ട് പി.എം.നാരായണന്‍ ഉപഹാരം സമ്മാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!